യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എം.പി ജോസഫ് - UDF
പാണക്കാട് തങ്ങളെ സന്ദർശിക്കാനെത്തിയപ്പോഴാണ് എം.പി ജോസഫ് പ്രതികരിച്ചത്
യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് എം.പി ജോസഫ്
മലപ്പുറം:രാഷ്ട്രീയ നിലപാട് വ്യകതമാക്കാനാണ് പാണക്കാടെത്തിയതെന്നും യു.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്നും കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ്. കെ.എം മാണി ഏതൊരു തീരുമാനം എടുക്കുന്നതിനു മുമ്പും പാണക്കാട് തങ്ങളെ സന്ദർശിക്കാറുണ്ടായിരുന്നു. അതേ പാരമ്പര്യം നിലനിർത്താനാണ് താനും പാണക്കാടെത്തിയതെന്ന് എം.പി ജോസഫ് പറഞ്ഞു.