മലപ്പുറം: കരിഞ്ചാപ്പാടിയിലെ തണ്ണിമത്തന്‍ വിപണിയില്‍ കേമനാണ്. കീടനാശിനി ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്നതാണ് കരിഞ്ചാപ്പാടിയിലെ തണ്ണിമത്തനെ കേമനാക്കുന്നത്. ചുവപ്പും മഞ്ഞയും നിറമുള്ള തണ്ണിമത്തനുകള്‍ കാഴ്ചയില്‍ മാത്രമല്ല, രുചിയിലും മികച്ചതാണ്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കരിഞ്ചാപ്പാടി സ്വദേശി അമീര്‍ ബാബു വിജയം കണ്ടത്. ജൈവ വളം മാത്രം ഉപയോഗിച്ച് 15 ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. തണ്ണിമത്തന്‍ കൃഷി വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് അമീര്‍ ബാബു.
തണ്ണിമത്തൻ കൃഷി; മധുരമുള്ള വിജയവുമായി അമീര്‍ ബാബു - malappuram
കാഴ്ചയിൽ മാത്രമല്ല രുചിയിലും കേമനാണ് ഈ തണ്ണിമത്തനുകൾ.
തണ്ണിമത്തൻ കൃഷിയിൽ വിജയം കണ്ട് കരിഞ്ചാപ്പാടി
കേരളത്തിലെ കാലാവസ്ഥ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മലയാളികൾ തണ്ണിമത്തൻ കൃഷിയെ മാറ്റി നിർത്തുമ്പോഴാണ് മലപ്പുറം ജില്ലയിലെ കരിഞ്ചാപ്പാടിയില്‍ യഥേഷ്ടം തണ്ണിമത്തന്‍ വിളയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനുകളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനാല്‍ ജൈവ വളം മാത്രം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കരിഞ്ചാപ്പാടിയിലെ തണ്ണിമത്തിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്.
Last Updated : Apr 28, 2019, 10:32 AM IST