കേരളം

kerala

ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗരസഭ കൗണ്‍സിലര്‍ക്കെതിരെ കേസ് - നഗരസഭ കൗൺസിലർ

പെണ്‍കുട്ടി ജില്ലാ ശിശുക്ഷേമ സമിതിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ കൗൺസിലർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശംസുദ്ദീൻ

By

Published : May 4, 2019, 8:12 PM IST

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വളാഞ്ചേരി നഗരസഭ കൗൺസിലർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വളാഞ്ചേരി കാവുംപുറം സ്വദേശിയും നഗരസഭ 32-ാം വാർഡ് സിപിഎം കൗൺസിലറുമായ ശംസുദ്ദീൻ നടക്കാവിനെതിരെയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരി ജില്ലാ ശിശുക്ഷേമ സമിതിയില്‍ മൊഴി നൽകിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി, തിരൂർ ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകുകയായിരുന്നു.

പഠനത്തിൽ പുറകിലായതോടെ അധ്യാപകര്‍ വിവരങ്ങൾ അന്വേഷിച്ചിരുന്നു. വീട്ടുകാരെയും ഇക്കാര്യം അറിയിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ വർഷം ജൂലൈ 24 ന് പെൺകുട്ടിയെ കാണാതായിരുന്നു. കുട്ടിയെ പിന്നീട് കണ്ടെത്തിയെങ്കിലും ശംസുദ്ദീന്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. തിരൂർ സിജെഎം കോടതിയിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details