മലപ്പുറം: താനൂർ അഞ്ചുടിയിൽ നഗരസഭാ കൗൺസിലർ ഉൾപ്പെടെ രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ മസൂദ്, സുഹൈൽ എന്നിവരെയാണ് സിഐ സിദ്ദിഖ്, എസ് ഐ ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - malappuaram
താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അഞ്ച് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. താനൂർ നഗരസഭ 24 ഡിവിഷൻ കൗൺസിലർ സി പി സലാം, മുസ്ലിം ലീഗ് പ്രവർത്തകൻ എ പി മൊയ്തീൻകോയ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.