മലപ്പുറം: ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി സിപിഎം ഉഴുതുമറിച്ച മണ്ണില്‍ യുഡിഎഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് പര്‍ദ്ദ വിഷയത്തില്‍ സിപിഎം ഇപ്പോള്‍ എടുക്കുന്ന നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള മലപ്പുറത്ത് പറഞ്ഞു. വസ്ത്രധാരണത്തില്‍ അടിസ്ഥാന അവകാശം എല്ലാവര്‍ക്കുമുണ്ട്. സിപിഎമ്മിന്‍റെ പര്‍ദ്ദ നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കള്ളവോട്ടിന്‍റെ പേരില്‍ റീപോളിങ് നടക്കുന്നത് അപമാനകരമാണ്. ഇക്കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണത്തിലൂടെ കാര്യങ്ങളെ കാണാനുള്ള അവകാശത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പര്‍ദ്ദ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള - PS Sreedharanpillai
വസ്ത്രധാരണത്തില്‍ അടിസ്ഥാന അവകാശം എല്ലാവര്‍ക്കുമുണ്ട്. സിപിഎമ്മിന്‍റെ പര്‍ദ്ദ നിലപാട് മാറ്റണമെന്ന് പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
![പര്‍ദ്ദ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3320877-218-3320877-1558203559980.jpg)
പര്‍ദാ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള
പര്‍ദ്ദ പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ശ്രീധരന്‍പിള്ള
വോട്ടിനായി ന്യൂനപക്ഷ സമുദായങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കുന്നതല്ല.സമുദായങ്ങള്‍ക്കിടയില്‍ അന്ധമായ ബിജെപി വിരോധം ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധി ഈശ്വരചൈതന്യമായി ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന ഏറ്റവും മാതൃകയായി ജീവിതത്തിൽ കൊണ്ടുനടക്കാവുന്ന ഒരു മഹാ ധാർമിക ശക്തിയാണ്, ഈശ്വരാംശം ആണ് അതിനെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാലും ശരിയല്ല എന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Last Updated : May 19, 2019, 1:32 AM IST