ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്‍റെഭാഗമായ സിഗ്നേച്ചർ വാൾ പദ്ധതിക്ക് തുടക്കമായി.
സിഗ്നേച്ചർ വാൾ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി - ലോക്സഭാ
വോട്ടവകാശം രേഖപ്പെടുത്താൻ അർഹരായ എല്ലാവരെയും പോളിംഗ് ബൂത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ഷൻ കമ്മീഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് സിഗ്നേച്ചർ വാൾ.
സിഗ്നേച്ചർ വാൾ
വോട്ടവകാശം രേഖപ്പെടുത്താൻ അർഹരായ എല്ലാവരെയും പോളിംഗ് ബൂത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ഷൻ കമ്മീഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സിഗ്നേച്ചർ പദ്ധതിയാണ് സിഗ്നേച്ചർ വാൾ. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കോട്ടക്കുന്നിൽ വെച്ച് ജില്ലാ കലക്ടർ അമിത് മീണ നിർവഹിച്ചു. നിരവധി പേരാണ് സിഗ്നേച്ചർ വാളിൽ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുന്നതിനുള്ള ഒപ്പു രേഖപ്പെടുത്തിയത്.