കേരളം

kerala

ETV Bharat / state

വിദ്യാർഥികളുടെ ബസ് യാത്ര: എസ്എഫ്ഐയുടെ ബോധവത്കരണം - എസ്എഫ്ഐയുടെ ബോധവത്കരണം

എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികളെയും ബസ് ജീവനക്കാരെയും നേരിൽകണ്ട് ഉണ്ട് നേരിൽ കണ്ട് ലഘുലേഖകൾ വിതരണം ചെയ്തു

എസ്എഫ്ഐയുടെ ബോധവത്കരണം

By

Published : Jun 25, 2019, 11:16 PM IST

Updated : Jun 26, 2019, 12:04 AM IST

മലപ്പുറം: വിദ്യാർഥികൾ നേരിടുന്ന യാത്ര അവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകളിൽ ബോധവത്ക്കരണം നടത്തി. ജില്ലയിലെ 22 കേന്ദ്രങ്ങളിലാണ് ബോധവത്കരണം നടത്തിയത്.

എസ്എഫ്ഐയുടെ ബോധവത്കരണം

വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മാറ്റി നിശ്ചയിക്കുകയും കൺസഷൻ നൽകി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സീറ്റ് നല്‍കാതിരിക്കുകയും. കോരിച്ചൊരിയുന്ന മഴയത്തും ചുട്ടുപൊള്ളുന്ന വെയിലും വിദ്യാർത്ഥികളെ ബസ് സ്റ്റാൻഡുകളിൽ നിർത്തുകയും ചെയ്യുന്ന ബസ് ജീവനക്കാരുടെ സമീപനത്തിനെതിരെ വിദ്യാർഥികൾക്ക് ദിശാബോധം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഈ അധ്യയന വർഷം ആരംഭിച്ചത് മുതൽ വിദ്യാർത്ഥികൾ നേരിടുന്ന യാത്രാപ്രശ്നങ്ങൾ ഒട്ടേറെയാണെന്നും ഇത് മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.

Last Updated : Jun 26, 2019, 12:04 AM IST

ABOUT THE AUTHOR

...view details