കേരളം

kerala

ETV Bharat / state

മലപ്പുറത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ - candidate

ലീഗ്- എസ്ഡിപിഐ കൂടിക്കാഴ്ച വാർത്തകൾക്ക് പിന്നാലെയാണ് മലപ്പുറം മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

അബ്ദുൽ മജീദ് ഫൈസി

By

Published : Mar 20, 2019, 4:58 AM IST

ലോക്സഭാ തെരഞ്ഞടുപ്പിനായുളളമലപ്പുറം മണ്ഡലത്തിലെഎസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്അബ്ദുൽ മജീദ് ഫൈസിയാണ് സ്ഥാനാർഥി. കഴിഞ്ഞ തവണ നേടിയ വോട്ടിനെക്കാൾ ഭൂരിപക്ഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് മത്സരരംഗത്ത് ഇറങ്ങുന്നതെന്ന് അബ്ദുൽ മജീദ് ഫൈസിവ്യക്തമാക്കി.

ലീഗ്.- എസ്ഡിപിഐ കൂടിക്കാഴ്ച വാർത്തകൾക്ക് പിന്നാലെയാണ് മലപ്പുറം മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ചർച്ച നടത്തേണ്ട പാർട്ടിയായി മാറിയിരിക്കുകയാണ് എസ്ഡിപിഐ എന്ന് ലീഗ് നേതാക്കളുടെ കൂടിക്കാഴ്ചയിലൂടെ വ്യക്തമായതായി ഫൈസി പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്‍റ്നസറുദ്ദീൻ എളമരം മണ്ഡലത്തിൽ മത്സരിച്ച് 47000 അധികം വോട്ടുകൾ നേടിയിരുന്നു. ഇത്തവണയും ഇരട്ടി വോട്ട് നേടുക എന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം പത്ത് പാർലമെന്‍റ്മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിൽ മായാവതിയുടെ ബിഎസ്പിയുമായി സഹകരിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാക്കുക.

മലപ്പുറത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ


ABOUT THE AUTHOR

...view details