മലപ്പുറം: കൊച്ചുവേളി - നിലമ്പൂർ രാജ്യ റാണി എക്സ്പ്രസ്സ് സ്വതന്ത്ര ട്രെയിനായി സർവീസ് തുടങ്ങി. അമൃത എക്സ്പ്രസിന്‍റെ ഭാഗമായിരുന്ന രാജ്യറാണി എക്സ്പ്രസ് കഴിഞ്ഞ ജനുവരിയിൽ സ്വതന്ത്ര ട്രെയിനായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗികമായി സ്വതന്ത്ര സര്‍വീസ് ആരംഭിച്ചത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായി ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
രാജ്യറാണി സ്വതന്ത്രയായി: നിലമ്പൂരിന് ഇനി സ്വന്തം ട്രെയിൻ - ഷോർണൂർ നിലമ്പൂർ പാത
പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയാണ് രാജ്യറാണി എക്സ്പ്രസ്സ് സര്‍വ്വീസ് ആരംഭിച്ചത്.
രാജ്യറാണി എക്സ്പ്രസ്
13 കോച്ചുകളാണ് ട്രെയിനിനുള്ളത്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാജ്യ റാണി എക്സ്പ്രസ്സ് സ്വതന്ത്ര ട്രെയിനായി സർവീസ് നടത്തുന്നത്. സ്വതന്ത്ര ട്രെയിൻ വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നെങ്കിലും, ഷൊർണൂർ - നിലമ്പൂർ പാതയിലെ അസൗകര്യങ്ങൾ ആണ് തടസമായത്.
Last Updated : May 10, 2019, 12:48 PM IST