മലപ്പുറം: അന്യമതസ്ഥനായിട്ടും റമദാന്‍ മാസത്തില്‍ മുടങ്ങാതെ നോമ്പെടുക്കാറുണ്ട് ഷാജി. മലപ്പുറം വളാഞ്ചേരിയില്‍ ഹോംഗാര്‍ഡ് ആണ് ഇദ്ദേഹം. നട്ടുച്ച വെയിലത്തും മലപ്പുറം വളാഞ്ചേരി നഗരത്തിലെ ഗതാഗത നിയന്ത്രണത്തില്‍ സജീവമാണ് ഷാജി. ഹോംഗാര്‍ഡ് ആയി ജോലിയില്‍ പ്രവേശിച്ചിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞു. റമദാന്‍ മാസങ്ങളില്‍ വളരെ ഊര്‍ജ്ജസ്വലനായാണ് ഷാജിയെ കാണാന്‍ സാധിക്കുക. ജോലി സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെ കടകളില്‍ നിന്ന് നോമ്പ് തുറക്കും. അല്ലാത്തപ്പോള്‍ വീട്ടുകാര്‍ക്കൊപ്പവും. നോമ്പ് അനുഷ്ഠിക്കുന്നത് ശരീരത്തിനും മനസ്സിനും വളരെ ഉന്മേഷം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
മുടങ്ങാതെ നോമ്പെടുത്ത് ഷാജി; സഹനത്തിന്‍റേയും ശാന്തതയുടേയും സന്ദേശം - home guard
നാല് വര്‍ഷമായി മുടങ്ങാതെ നോമ്പെടുക്കാറുണ്ടെന്ന് ഷാജി.
ഷാജി
സിആര്‍പിഎഫില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ഷാജി ഹോംഗാര്‍ഡായി സേവനം തുടങ്ങുന്നത്. തിരക്ക് നിയന്ത്രിക്കുമ്പോള്‍ ഡ്രൈവര്‍മാരോട് ശബ്ദം കനപ്പിച്ച് സംസാരിക്കേണ്ടി വരാറുണ്ട്. ഇത് തനിക്ക് വളരെയേറെ വിഷമം ഉണ്ടാക്കാറുണ്ടെന്നും ഷാജി പറയുന്നു. സഹനത്തിന്‍റേയും ശാന്തതയുടേയും സന്ദേശമാണ് റമദാന്‍ തനിക്ക് നല്‍കുന്നതെന്ന് ഇദ്ദേഹം പറയുന്നു.