മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനിരുന്ന എം.പി ഫണ്ട് രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
എം.പി ഫണ്ട് റദ്ദാക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നത് :പി.കെ കുഞ്ഞാലിക്കുട്ടി - കേന്ദ്ര സർക്കാർ തീരുമാനം
എല്ലാതരം ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പൊതു ഫണ്ടിലേക്ക് എം.പി ഫണ്ട് വകമാറ്റുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
എം.പി ഫണ്ട്റദ്ദാക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മണ്ഡലങ്ങളിലെ അടിസ്ഥാന വികസനത്തിന് ഉപയോഗിച്ചു വരുന്നതാണ് എം.പി ഫണ്ട്. കേന്ദ്ര ഫണ്ടിന് മറ്റ് മാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. കേരളത്തിൽ ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവിടാൻ തീരുമാനിച്ചതിനിടെയാണ് കേന്ദ്ര തീരുമാനം. എല്ലാതരം ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പൊതു ഫണ്ടിലേക്ക് എം.പി ഫണ്ട് വകമാറ്റുന്നതിലെ യുക്തി മനസിലാകുന്നില്ല. വൻകിടക്കാരേയും കോർപ്പറേറ്റുകളേയും പിടികൂടിയാണ് കേന്ദ്രം ഫണ്ടിന് മാർഗം കണ്ടെത്തേണ്ടിയിരുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.