കേരളം

kerala

ETV Bharat / state

മുസ്ലിംലീഗിന് മലപ്പുറത്തും പൊന്നാനിയിലും വിജയമുറപ്പിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി - മുസ്ളീം ലീഗ്

തന്നെ ജയിപ്പിച്ച മണ്ഡലത്തിൽ വീണ്ടും ഒരു തെരഞ്ഞെടുപ്പ് എത്തുമ്പോൾ ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് വന്‍ വിജയം നേടുമെന്നും ഭൂരിപക്ഷം വര്‍ധിക്കുമെന്നും കുഞ്ഞാലിക്കുട്ടി.

മുസ്ളീം ലീഗിന് പൊന്നാനിയിലും മലപ്പുറത്തും വിജയമുറപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി

By

Published : Mar 24, 2019, 2:22 PM IST

Updated : Mar 24, 2019, 4:51 PM IST

മണ്ഡലത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ഓരോ ദിവസവും ലഭിക്കുന്നതെന്ന് മലപ്പുറത്തെ യുഡിഎഫ്സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും മലപ്പുറത്തും ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടുള്ള വിജയം ആവർത്തിക്കുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

കനത്ത ചൂടിലും തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുകയാണ് മലപ്പുറം മണ്ഡലത്തിൽ. തന്നെ ജയിപ്പിച്ച മണ്ഡലത്തിൽ വീണ്ടും ഒരു തെരഞ്ഞെടുപ്പ് എത്തുമ്പോൾ ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ്കുഞ്ഞാലിക്കുട്ടി. പ്രചാരണത്തിന് ഓരോ ദിവസവും ആവേശം കൂടി വരികയാണ്.

രാവിലെ എട്ടുമണിയോടെ പ്രചാരണത്തിന് ഇറങ്ങുന്ന അദ്ദേഹം മണ്ഡലത്തിന്‍റെ ഓരോ ഭാഗത്തും പ്രചാരണം വ്യാപിപ്പിക്കുകയാണ്.മുസ്ലിം ലീഗ് കഴിഞ്ഞ തവണത്തേക്കാൾ വൻ വിജയം നേടുമെന്നും ഭൂരിപക്ഷം വർധിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അടുത്ത തവണ യുപിഎ അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതയും ഉണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി കൂടി സ്ഥാനാർത്ഥിയായി എത്തിയാൽ യുഡിഎഫിന് കൂടുതല്‍ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടതുപക്ഷ സ്ഥാനാർത്ഥി വി.പി. സാനു മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടം വോട്ടർമാരെ നേരിൽ കണ്ടസാനു വരുംദിവസങ്ങളിൽ റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളും ആരംഭിക്കും. ഇരുമുന്നണികളിലും വിള്ളൽ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബി ജെ പിയും എസ് ഡി പി ഐയുംപി ഡി പിയും മത്സരരംഗത്ത് വരുംദിവസങ്ങളിൽ സജീവമാകും.

Last Updated : Mar 24, 2019, 4:51 PM IST

ABOUT THE AUTHOR

...view details