മലപ്പുറം: പുണ്യ റമദാന്‍ മാസം വിവിധ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാലമാണ്. അത്തരം ആചാരങ്ങളുടെ ഒരു ഭാഗമായിരുന്നു പാനൂസ് വിളക്കുകള്‍. മലപ്പുറം പെന്നാനിയിലാണ് പാനൂസ് വിളക്കുകള്‍ കൂടുതലായും കാണപ്പെട്ടിരുന്നത്. എന്നാല്‍ കാലം മാറിവന്നതോടെ പാനൂസ് വിളക്കുകള്‍ കുറഞ്ഞു.
പൊന്നാനിക്ക് പഴമയുടെ ഓര്‍മ്മകള്‍ സമ്മാനിച്ച് പാനൂസ് വിളക്കുകള്‍ - മലപ്പുറം
നോമ്പ് കാലം തുടങ്ങുന്നതോടെ വിവിധതരത്തിലുള്ള പാനൂസ് വിളക്കുകള്‍ വീടുകളില്‍ തെളിഞ്ഞു തുടങ്ങും.
വര്‍ണ്ണക്കടലാസുകള്‍ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന അലങ്കാര വിളക്കുകളാണ് പാനൂസ്. ഒരു കാലത്ത് റമദാന്‍ രാവുകളില്‍ പൊന്നാനിയിലെ വീടുകളില്‍ പാനൂസ് വിളക്കുകള്‍ തെളിഞ്ഞിരുന്നു. ക്രിസ്മസ് നക്ഷത്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഇവ ഒരുക്കുക. നോമ്പ് കാലം തുടങ്ങുന്നതോടെ വിവിധതരത്തിലുള്ള പാനൂസ് വിളക്കുകള്‍ തെളിഞ്ഞു തുടങ്ങും. റമദാന്‍ രാവുകള്‍ക്ക് കൂടുതല്‍ മൊഞ്ച് പകരുന്നതും പാനൂസ് വിളക്കുകളാണ്. മൂല പാനൂസ്, പൊട്ടി പാനൂസ്, മൂത്തപ്പന്‍ പാനൂസ് തുടങ്ങി 12 തരം പാനൂസുകള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ മിക്കതും മധുരിക്കുന്ന ഓര്‍മ്മകളായി മാത്രം അവശേഷിക്കുകയാണ്.