കേരളം

kerala

ETV Bharat / state

പി വി അന്‍വറിന്‍റെ നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരമെന്ന് പരാതി - പി വി അന്‍വര്‍

വിവരാവകാശ പ്രവര്‍ത്തകരായ കെ വി ഷാജി, മനോജ് കേദാരം എന്നിവരാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് എതിരെ പരാതിയുമായി രംഗത്തുള്ളത്

പി വി അന്‍വര്‍

By

Published : Apr 13, 2019, 11:58 PM IST

Updated : Apr 14, 2019, 4:36 AM IST

മലപ്പുറം: 2011ല്‍ ഏറനാട്ടിലും 2016ല്‍ നിലമ്പൂരിലും മത്സരിച്ചപ്പോള്‍ സത്യവാങ്മൂലത്തിൽ 207 ഏക്കര്‍ ഭൂമി ഭൂമിയുള്ളതായാണ് അന്‍വർ രേഖപ്പെടുത്തിയിരുന്നത്, എന്നാല്‍ പുതിയ സത്യവാങ്മൂലത്തില്‍ 29 ഏക്കര്‍ 57 സെന്റ് ഭൂമി മാത്രമായി ചുരുങ്ങി. 2014-15 വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ 4,63,431 രൂപയാണ് വരുമാനമായി കാണിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ തുകയാണ് കാണിച്ചിരിക്കുന്നത്. അന്‍വറിനെതിരെയുള്ള കോടതി നടപടികളുടെ പൂര്‍ണ വിവരവും നല്‍കിയിട്ടില്ല എന്നും പരാതിയില്‍ പറയുന്നു.

പി വി അന്‍വറിന്‍റെ നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരമെന്ന് പരാതി
Last Updated : Apr 14, 2019, 4:36 AM IST

ABOUT THE AUTHOR

...view details