ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളായ പി കെ കുഞ്ഞാലിക്കുട്ടിയും, ഇ ടി മുഹമ്മദ് ബഷീറും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മലപ്പുറം ജില്ലാ കലക്ടർ അമിത് മീണക്ക് മുന്നിലാണ് ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മണ്ഡലത്തിൽ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ഇരുവരും പ്രതികരിച്ചു
മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു - nomination
മലപ്പുറം ജില്ലാ കലക്ടർ അമിത് മീണക്ക് മുന്നിലാണ് ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
മുസ്ലീം ലീഗ്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ പ്രത്യേക പ്രാർത്ഥന കൾക്ക് ശേഷമാണ് ഇരു നേതാക്കളും നാമനിർദ്ദേശ പത്രിക നൽകുവാൻ എത്തിയത്. രാവിലെ 11 മണിക്ക് കളക്ട്രേറ്റില്‍ പ്രവര്‍ത്തകരോടൊപ്പം എത്തിയാണ് നേതാക്കള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഓരോ സെറ്റ് പത്രിക യാണ് ഇരുവരും സമർപ്പിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിക്ക് ജില്ലാ ലീഗ് പ്രസിഡൻറ് യുഎഇ ലത്തീഫും ഇ.ടി മുഹമ്മദ് ബഷീറിന് അഷ്റഫ് കോക്കൂറുമാണ് ഡമ്മി സ്ഥാനാര്‍ഥികള്‍