മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ അനധികൃത അറവുശാലകൾക്ക് എതിരെയും ഖനനത്തിനെതിരെയും നടപടി ശക്തമാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. വിമാനത്താവള പരിസരത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും വിമാനത്താവളത്തിലേക്ക് നടത്തുന്ന ബസ് സർവീസുകൾ എയർപോർട്ട് വരെ നീട്ടാനും ജില്ലാ കലക്ടർ അമിത് മീണയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍ തീരുമാനം.
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ അനധികൃത അറവ് ശാലകള്‍ ഒഴിപ്പിക്കും
വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും.
വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. എയർപോർട്ട് പരിസരത്ത് പ്ലാസ്റ്റിക് കവറുകളുടെ വില്പനയ്ക്കും നിരോധനം ഏർപ്പെടുത്തും. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി എബിസി പദ്ധതി നടപ്പാക്കാനും യോഗത്തിൽ ധാരണയായി. മലപ്പുറം കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസറാവു, സിഐഎസ്എഫ് അസിസ്റ്റൻറ് സരോജ് ഭൂപേന്ദ്ര, കൊണ്ടോട്ടി, പള്ളിക്കൽ ബസാർ ഗ്രാമപഞ്ചായത്തിലെ ജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.