കരിപ്പൂരിലെ പുതിയ ആഗമന ടെർമിനൽ 26ന് പ്രവർത്തനം ആരംഭിക്കും. ആധുനിക സൗകര്യങ്ങളോടെ ടെർമിനൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ യാത്രക്കാർക്ക് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി പുറത്തിറങ്ങാൻ ആകുമെന്ന് അധികൃതർ.
കരിപ്പൂരില്‍ പുതിയ ആഗമന ടെർമിനൽ 26ന് - karippur
ടെർമിനൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ യാത്രക്കാർക്ക് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി പുറത്തിറങ്ങാൻ ആകുമെന്ന് അധികൃതർ.

ഫെബ്രുവരി 22ന് വീഡിയോ കോൺഫ്രൻസ് വഴി ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം നിർവഹിച്ചിരുന്നു. നിലവിലെ ആഗമന കസ്റ്റംസ്, എമിഗ്രേഷൻ സംവിധാനങ്ങൾ മാറ്റാൻ സമയമെടുത്താണ് പ്രവർത്തനം വൈകാൻ കാരണം. രാജ്യാന്തര യാത്രക്കാർക്കാരെല്ലാം ഈ ടെർമിനൽ വഴിയാകും പുറത്തിറങ്ങുക. നിലവിലുള്ള ആഗമന ഹാൾ ഇനി രാജ്യാന്തര യാത്രക്കാർക്ക് പുറപ്പെടാനുള്ള നിർഗമന ഹാൾ ആയി മാറും . എയർപോർട്ട് അതോറിറ്റി ചെന്നൈയിലെ റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാറിന്‍റെ സാന്നിധ്യത്തിൽ മാർച്ച് 26ന് വൈകിട്ട് മുതലാണ് പുതിയ ടെർമിനൽ പ്രവർത്തനം ആരംഭിക്കുക.