മലപ്പുറം: വേങ്ങര-കണ്ണമംഗലം പഞ്ചായത്തിലെ നിര്‍ധനരായ പത്ത് യുവതികളുടെ മിന്നുകെട്ട് ഒരുക്കി മുഹമ്മദ് അബ്ദുറഹ്മാന്‍ റിലീഫ് സെല്‍ മാതൃകയായി. മൂന്ന് ഹൈന്ദവ യുവതികളുടേയും ഏഴ് മുസ്ലിം യുവതികളുടെയും വിവാഹം നടത്തിയാണ് റിലീഫ് സെല്‍ മാതൃകയായത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രവും സദ്യയും സെല്ലിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.
പത്തുപേര്‍ക്ക് മാംഗല്യം: മാതൃകയായി മുഹമ്മദ് അബ്ദുറഹ്മാന്‍ റിലീഫ് സെല്‍ - വേങ്ങര-കണ്ണമംഗലം
പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രവും സദ്യയും റിലീഫ് സെല്ലിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.
പത്തുപേര്‍ക്ക് മാംഗല്യം
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ചാരിറ്റിയുടെ പ്രവര്‍ത്തനമാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ഹൈന്ദവ-മുസ്ലീം ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് വധൂവരന്മാരെ അനുഗ്രഹിക്കുകയും ചടങ്ങിന് നേതൃത്വം നല്‍കുകയും ചെയ്തു. എം പി അബ്ദുസമദ് സമദാനി മുഖ്യ പ്രസംഗം നടത്തി. ഡി സി സി പ്രസിഡന്‍റ് വിവി പ്രകാശ്, റിയാസ് മുക്കോളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Last Updated : Jul 1, 2019, 11:50 PM IST