കേരളം

kerala

ETV Bharat / state

ഹജ്ജ് സർവീസിനൊരുങ്ങി കരിപ്പൂർ വിമാനത്താവളം - ഹജ്ജ്

സൗദി എയർലൈൻസ് വിമാനമാണ് ഇത്തവണയും കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടത്തുന്നത്

ഫയൽചിത്രം

By

Published : May 28, 2019, 11:07 PM IST

Updated : May 28, 2019, 11:45 PM IST

മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ ഏഴിന് സർവീസ് തുടങ്ങും. സൗദി എയർലൈൻസ് വിമാനമാണ് ഇത്തവണയും സർവീസ് നടത്തുന്നത്. ഹാജിമാരെ വരവേൽക്കാനായി ഹജ്ജ് നഗരി ഒരുങ്ങിക്കഴിഞ്ഞു.

ജൂലൈ ഏഴ് മുതൽ 20 വരെ 35 സർവീസുകളാണ് കരിപ്പൂരിൽ നിന്നും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വിമാനത്തിന്‍റെ സമയക്രമം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ആദ്യ ഹജ്ജ് വിമാനം ജൂലൈ ഏഴിന് രാവിലെ 7. 30ന് കരിപ്പൂരിൽ നിന്ന് മദീനയിലേക്ക് പുറപ്പെടും. ജിദ്ദ വഴിയാണ് മടക്കയാത്ര. ഹജ്ജ് യാത്രക്കാരെ വരവേൽക്കാനുള്ള എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കിയതായി ഹജ്ജ് ചെയർമാൻ മുഹമ്മദ് ഫൈസി അറിയിച്ചു. റമദാന് ശേഷം ഹാജിമാർക്ക് പ്രത്യേക ക്ലാസുകളും ഹജ്ജ്ഹൗസിൽ സംഘടിപ്പിക്കും.

കരിപ്പൂരിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ ഏഴിന് സർവീസ് തുടങ്ങും
Last Updated : May 28, 2019, 11:45 PM IST

ABOUT THE AUTHOR

...view details