കേരളം

kerala

ETV Bharat / state

'ഇ ടി സൗമ്യം സമർപ്പിതം' ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു - congress

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്.

ഇ ടി സൗമ്യം സമർപ്പിതം ഡോക്യുമെന്‍ററി പ്രകാശന ചടങ്ങ്

By

Published : Mar 12, 2019, 10:14 PM IST

ഇ ടി മുഹമ്മദ് ബഷീർ മികവുറ്റ രാഷ്ട്രീയനേതാവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ഇ ടി സൗമ്യം സമർപ്പിതം ഡോക്യുമെന്‍ററി പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി നേതാവ് ആയിരിക്കുന്ന കാലം മുതൽ തന്നെ സൗഹൃദ ബന്ധം പുലർത്തിയ വ്യക്തിയാണ് ഇ ടി മുഹമ്മദ് ബഷീർ.
ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പൊന്നാനിയുടെ വികസനത്തിനും ഇ ടി വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഭരണരംഗത്തേക്ക് കടന്നപ്പോൾ മാതൃകാ യോഗ്യനായ ഭരണാധികാരിയും എല്ലാവരെയും ഒരു പോലെ കാണുവാൻ സാധിക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹമെന്നും ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി. ഇ ടി മുഹമ്മദ് ബഷീറിന്‍റെ നാല് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പൊതുജീവിതം വരച്ചുകാട്ടുന്ന സൗമ്യം സമർപ്പിതമെന്ന ഡോക്യുമെന്‍ററി മലപ്പുറം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ്, യുഡിഎഫ് കൺവീനർ പി പി അജയ് മോഹൻ, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഇ ടി സൗമ്യം സമർപ്പിതം ഡോക്യുമെന്‍ററി പ്രകാശന ചടങ്ങ്

ABOUT THE AUTHOR

...view details