ഓട്ടോറിക്ഷയിൽ വോട്ടു തേടി ഇ.ടി മുഹമ്മദ് ബഷീർ - യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
താനാളൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തിയ ഇ ടി രോഗികളെ സന്ദര്‍ശിച്ചും സൗഹൃദം പുതുക്കിയും പര്യടനം തുടര്‍ന്നു
പൊന്നാനി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇടി മുഹമ്മദ് ബഷീർ വോട്ട് തേടി ഓട്ടോയില്‍ എത്തിയത് കൗതുകമായി. താനൂര്‍ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനത്തിനിടയിലാണ് പതിവ് വാഹനത്തില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ വോട്ടഭ്യര്‍ഥിച്ച് പര്യടനം നടത്തിയത്. രാവിലെ കോട്ടക്കലില്‍ പാര്‍ലമെന്‍റ് നിരീക്ഷകരുടെ അവലോകനത്തിന് ശേഷമാണ് ഇ.ടി പര്യടനം ആരംഭിച്ചത്. താനാളൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തിയ ഇ.ടി രോഗികളെ സന്ദര്‍ശിച്ചും സൗഹൃദം പുതുക്കിയും പര്യടനം തുടര്‍ന്നു. വൈത്തിരിയില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനും ആദ്യകാല ദളിത് ലീഗ് നേതാവ് പുഷ്പാലയം ശ്രീധരന്‍റെ വീട്ടിലെത്തി സൗഹൃദം പുതുക്കാനും ഇ.ടി സമയം കണ്ടെത്തി. പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് യാത്ര ഓട്ടോറിക്ഷയിലാക്കിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സിപിഎമ്മിന്‍റെ ഭയം ഇരട്ടിയാക്കിയെന്ന് ഇ.ടി മാധ്യമങ്ങളോട് പറഞ്ഞു. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ ഇ.ടിക്കൊപ്പമുണ്ടായിരുന്നു.