മലപ്പുറം: ഒരു മാസത്തെ നീണ്ട റംസാൻ വ്രതത്തിന് ശേഷം ഇസ്ലാം മതവിശ്വാസികൾ നാളെ ഈദുൽഫിത്തർ ആഘോഷിക്കും. പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും ഈദ് ഗാഹുകളും നടക്കും.
വ്രതശുദ്ധിയുടെ നിറവിൽ നാളെ റമദാൻ - ramdan
പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും ഈദ് ഗാഹുകളും നടക്കും.
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകമാണ് ഓരോ ചെറിയ പെരുന്നാൾ ദിനവും. മൈലാഞ്ചി മൊഞ്ചിൽ സുഗന്ധദ്രവ്യങ്ങൾ പൂശി ബന്ധുവീടുകൾ സന്ദർശിക്കുവാനും രുചികരമായ ഭക്ഷണങ്ങൾ പങ്കിട്ടാകും ഓരോ വിശ്വാസിയും ചെറിയ പെരുന്നാൾ കൊണ്ടാടുക. രണ്ട് പെരുന്നാളുകളാണ് ഇസ്ലാം മതവിശ്വാസികൾ കൊണ്ടാടുന്നത് ചെറിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽഫിത്തറും ബലിപെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അസ്ഹയും. റംസാൻ മാസത്തിന് ശേഷം ശവ്വാൽ മാസത്തിലെ ആദ്യ ദിനമാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഈദുൽഫിത്തർ എന്നറിയപ്പെടുന്ന ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ഒരു മാസം നീണ്ടുനിന്ന റംസാൻ നോമ്പിന്‍റെ പൂർത്തീകരണത്തിനൊടുവിലുള്ള ആഘോഷമാണ് ചെറിയ പെരുന്നാൾ. ഗൃഹനാഥൻ വീട്ടിലെ എല്ലാ അംഗങ്ങൾക്കും നൽകേണ്ട ഒന്നാണ് ഫിത്തർ ധർ സക്കാത്ത്. പെരുന്നാൾ ദിനം ആരും പട്ടിണി കിടക്കാൻ പാടില്ല എന്നതിന്‍റെ സന്ദേശമാണ് ഫിത്തർ സക്കാത്ത് വിതരണത്തിന് പിന്നിൽ. പെരുന്നാൾ നമസ്കാരം ആരംഭിക്കുന്നത് വരെയുള്ള സമയത്തിനുള്ളിലാണ് ഫിത്തർ സകാത്ത് നൽകേണ്ടത്. അതേസമയം ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരം നിർവഹിക്കും.