കേരളം

kerala

സീറോ വേസ്റ്റ് പദ്ധതിയുമായി കാലിക്കറ്റ് ക്യാമ്പസും

ജില്ലയിലെ എല്ലാ മേഖലയിലേക്ക് പദ്ധതി വ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പദ്ധതി നടപ്പാക്കുന്നത്

By

Published : May 19, 2019, 10:46 AM IST

Published : May 19, 2019, 10:46 AM IST

സീറോ വേസ്റ്റ് പദ്ധതിയുമായി കലിക്കറ്റ് ക്യാമ്പസും

മലപ്പുറം:കാലിക്കറ്റ് സർവകലാശാല ഓഫീസുകളിലെയും പഠന വിഭാഗങ്ങളിലെയും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനും ജൈവ മാലിന്യം വളമാക്കി മാറ്റാനും ലക്ഷ്യമിട്ട് സീറോ വേസ്റ്റ് മലപ്പുറം പദ്ധതി.

സീറോ വേസ്റ്റ് മലപ്പുറം കോഡിനേറ്റർ മുഹമ്മദ് നസീറിനെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് മാസം മുമ്പാണ് കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ സർക്കുലർ ആദ്യഘട്ടത്തിൽ ഓഫീസുകളുടെ നിർവഹണചുമതലയുള്ള ഉദ്യോഗസ്ഥർക്കും പഠന വിഭാഗം മേധാവിൾക്കും കൈമാറിയിരുന്നു.

ഗ്രീൻ പ്രോട്ടോകോൾ ഓഫീസറായി നിയോഗിക്കപ്പെട്ട പഠനവിഭാഗം മേധാവികളെയും ഓഫീസുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥയെ പ്രാരംഭഘട്ടത്തിൽ നേരിൽകണ്ട് പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും സീറോ വേസ്റ്റ് മലപ്പുറം കോഡിനേറ്റർ ബോധ്യപ്പെടുത്തി നൽകും. ജില്ലയിലെ എല്ലാ മേഖലയിലേക്കും പദ്ധതി വ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പദ്ധതി നടപ്പാക്കുന്നത്.

ABOUT THE AUTHOR

...view details