ഡല്‍ഹിയില്‍ ചേർന്ന പിസിസി പ്രസിഡന്‍റുമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിൽ കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന ധാരണയായി. ഉഭയകക്ഷി ചർച്ചകൾക്ക് ഈ മാസം 18ന് തുടക്കമാകും. രാഹുല്‍ ഗാന്ധി 25നകം സ്ഥാനാർഥി പട്ടിക നൽകാനാണ് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം. ഒരേ കുടുംബത്തില്‍ നിന്നു സ്ഥാനാര്‍ഥികളുണ്ടാവില്ല. സിറ്റിങ് സീറ്റുകളിൽ സിറ്റിങ് എംപിമാർക്കായിരിക്കും മുൻഗണന. രാജ്യസഭാ എംപിമാരെയും പരിഗണിക്കില്ല.
സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഉമ്മൻചാണ്ടി മത്സരിക്കുന്നത് നന്നായിരിക്കും എന്നത് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെങ്കിലും മത്സരിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
mullapalli