കേരളം

kerala

ETV Bharat / state

സിമന്‍റ് വിലവര്‍ദ്ധനവിനെതിരെ മാര്‍ച്ചും ധര്‍ണയും - സിമന്‍റ് വിലവര്‍ദ്ധനവ്

പ്രളയത്തിനു ശേഷം നിരവധി സ്ഥലങ്ങളിൽ നിര്‍മ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ്  വില വർധനവുണ്ടായത്. ഇത് നിര്‍മ്മാണ മേഖലയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് വില വര്‍ദ്ധനവിനെതിരെ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.

മലപ്പുറം മാര്‍ച്ചും ധര്‍ണ്ണയും

By

Published : Feb 14, 2019, 1:27 PM IST

സിമന്‍റ് വിലവർധനവിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻ സൂപ്പർവൈസേഴ്സ് അസോസിയേഷന്‍ മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ചു ധര്‍ണ്ണയും നടത്തി. ബഡ്ജറ്റിൽ സിമൻറ് ചാക്ക് ഒന്നിന് 50 രൂപ വർദ്ധിച്ചതോടെ നിർമ്മാണ മേഖലയും പ്രതിസന്ധിയിലേക്ക് മാറിയിരിക്കുകയാണ്.

പ്രളയത്തിനു ശേഷം നിരവധി സ്ഥലങ്ങളിൽ നിര്‍മ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് വില വർധനവ് ഉണ്ടായത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല . സിമന്‍റ് വില വർദ്ധിച്ചതോടെ നിർമ്മാണമേഖല അടക്കം നിർത്തി വച്ചിരിക്കുന്ന അവസ്ഥയാണുള്ളതെന്നും അസോസിയേഷൻ വ്യക്തമാക്കി.

വില വർധനയിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച് മാര്‍ച്ച് കലക്ടറുടെ ബംഗ്ലാവ് പരിസരത്ത് നിന്നും ആരംഭിച്ചു കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. നിർമ്മാണം നിർത്തിവെച്ച് വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് അസോസിയേഷന്‍റെ തീരുമാനം.


ABOUT THE AUTHOR

...view details