മലപ്പുറം: ശബരിമല ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയിൽ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന ശബരി മേള ശ്രദ്ധേയമാകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മേളയിൽ ഒമ്പത് സ്റ്റാളുകളാണുള്ളത്. ബാംബു കോർപ്പറേഷന്‍റെ മുളയിൽ തീർത്ത ഉൽപ്പനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 50 രൂപയടെ മുളങ്കോൽ മുതൽ 26,000 രൂപയുടെ മുളയിൽ തീർത്ത ഡെനിങ് ടേബിൾ വരെ ഇവിടെയുണ്ട്. കൂടാതെ ചാരുകസേര, മുള സോഫ, മുളയുടെ പുട്ടുകുറ്റി തുടങ്ങി മുളയിൽ നിർമിച്ച ഉല്‍പ്പന്നങ്ങൾ നിരവധിയാണ് . കല്ലൻ മുള ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.
കുറ്റിപ്പുറം മിനി പമ്പയിൽ 'ശബരി മേള' - കുറ്റിപ്പുറം മിനി പമ്പ
ഹാൻഡി ക്രാഫ്റ്റ് കോർപ്പറേഷന്‍റെ കരകൗശല വസ്തുക്കളും ബാംബു കോർപ്പറേഷന്‍റെ മുള ഉല്‍പ്പന്നങ്ങളുമാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങൾ
'ശബരി മേള'
മേളയുടെ മറ്റൊരാകര്‍ഷണം ഹാൻഡി ക്രാഫ്റ്റ് കോർപ്പറേഷന്‍റെ കരകൗശല വസ്തുക്കളാണ്. മരത്തിൽ തീർത്ത ഗണപതിവിഗ്രഹം, ആന ശിൽപ്പങ്ങൾ, ആറൻമുള കണ്ണാടി, വിവിധ തരം മരങ്ങളിൽ കൊത്തിയുണ്ടാക്കിയ കൗതുകവസ്തുകൾ തുടങ്ങിയവയുമുണ്ട്. കുടുംബശ്രീയുടെ ഭക്ഷ്യ ഉൽപ്പനങ്ങൾ, മിൽമ ഉൽപ്പനങ്ങൾ, ഖാദി വില്ലേജ് ഉൽപ്പന്നങ്ങൾ, എന്നിവയും മേളയിലുണ്ട്. ജനുവരി പതിനഞ്ച് വരെയാണ് മേള.
Last Updated : Dec 8, 2019, 8:13 PM IST