മലപ്പുറം : ചാലിയാർ പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് സഹായവുമായി അകമ്പാടം കിങ് സദ്ദാം ജംഗ്ഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. പാലിയേറ്റീവ് രോഗികളുടെ മക്കളായ 29 വിദ്യാർഥികൾക്ക് നോട്ട് ബുക്ക്, ബാഗ്, കുട, പേന എന്നി പഠന സാമഗ്രികളാണ് നൽകിയത്.
പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് സഹായം - Kingsdam Junction Arts & Sports Club
29 വിദ്യാർഥികൾക്ക് നോട്ട് ബുക്ക്, ബാഗ്, കുട, പേന തുടങ്ങിയ പഠന സാമഗ്രികളാണ് നൽകിയത്.
പാലിയേറ്റീവ് രോഗികൾക്ക് സഹായവുമായി കിങ്‌സ്സദ്ദാം ജംഗ്ഷൻ ആർട്സ് & സ്പോർട്സ് ക്ലബ്
ലോക്ക് ഡൗൺ സമയത്ത് പാലിയേറ്റീവിന്‍റെ സ്ഥിര വരുമാന മാർഗമായിരുന്ന കടകളിലെയും വീടുകളിലെയും കളക്ഷൻ സമാഹരണം മുടങ്ങിയ സാഹചര്യം മാധ്യമങ്ങൾ വഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പാലിയേറ്റീവിന് കീഴിലുള്ള വിദ്യാർഥികൾക്ക് പഠനോപകാരണങ്ങൾ നല്‍കാൻ ക്ലബ് തീരുമാനിച്ചത്. ക്ലബ് പ്രസിഡന്‍റ് പൂക്കോടൻ ഉവൈസ് പഠനോപകരണങ്ങൾ കൈമാറി.