മലപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്തിൽ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചികിത്സാ സഹായം നൽകുന്ന പദ്ധതിയിലേക്കുള്ള അപേക്ഷകരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഒരുകോടി 40 ലക്ഷം രൂപയാണ് ഡയാലിസ് രോഗികൾക്കായി ജില്ലാ പഞ്ചായത്ത് വിനിയോഗിക്കുന്നത്.
ഡയാലിസിസ് ചികിത്സാ സഹായം; അപേക്ഷകരുടെ എണ്ണം രണ്ടായിരം കവിഞ്ഞു - ധനനിധി
ലോക്ക് ഡൗൺ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വൃക്ക രോഗികളുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് ചികിത്സാ ധനനിധി പദ്ധതിയുമായി രംഗത്തെത്തിയത്.
ലോക്ക് ഡൗൺ സാഹചര്യത്തിൽ ജില്ലയിലെ വൃക്ക രോഗികളുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ചികിത്സാ ധനനിധി പദ്ധതിയുമായി രംഗത്തെത്തിയത്. ജില്ലക്ക് അകത്തും പുറത്തും ഡയാലിസിസ് ചെയ്യുന്ന രണ്ടായിരത്തിലധികം രോഗികൾക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി. ജില്ലയിലെ 35 ഡയാലിസിസ് യൂണിറ്റുകളിൽ ചികിത്സ നടത്തുന്ന 1650 രോഗികളും ജില്ലക്ക് പുറത്തുള്ള ഡയാലിസിസ് യൂണിറ്റുകളിൽ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന 350 രോഗികളും വീട്ടിൽ സ്വന്തമായി പെരിറ്റോണിയൻ ഡയാലിസിസ് നടത്തുന്ന 34 പേരുമാണ് ഇതുവരെ സമീപിച്ചിട്ടുള്ളത്.
ഒരു ഡയാലിസിസിന് 950 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിന് ജില്ലാ പഞ്ചായത്ത് അനുമതി നൽകി. ജില്ലയിലെ മറ്റു പദ്ധതികൾ ഒഴിവാക്കി ഇതിനുള്ള തുക കണ്ടെത്തുകയായിരുന്നു. ജില്ലാ ഭരണസമിതിയുടെ യോഗത്തിൽ ലിസ്റ്റ് അംഗീകരിക്കുകയും ദുരിന്ത നിവാരണ അതോറിറ്റി ചെയർമാൻ ആയ ജില്ലാ കലക്‌ടർക്ക് സമർപ്പിക്കുകയും ചെയ്തു. ജില്ലയിൽ മൂന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ ധനസഹായം വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.