മലപ്പുറം: കേരളാ പാഴ്വസ്‌തു വ്യാപാരി സംഘടന (കെഎസ്‌എംഎ) മേഖലാ സമ്മേളനം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ചു. മാറി വരുന്ന സർക്കാരുകൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോട് തികഞ്ഞ അനാസ്‌ഥയാണ് കാണിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് മുത്തു മൗലവി ആരോപിച്ചു.
കേരളാ പാഴ്വസ്‌തു വ്യാപാരി സംഘടന മേഖലാ സമ്മേളനം സംഘടിപ്പിച്ചു
ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോട് സര്‍ക്കാരുകൾ തികഞ്ഞ അനാസ്‌ഥയാണ് കാണിക്കുന്നതെന്ന് കെഎസ്‌എംഎ സംസ്ഥാന പ്രസിഡന്‍റ് മുത്തു മൗലവി
കെഎസ്‌എംഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിൽ കട്ടപ്പന ചടങ്ങില്‍ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്‍റ് സി.എച്ച്.ജലീൽ, മുനീർ മക്കരപ്പറമ്പ് തുടങ്ങിവർ സംസാരിച്ചു. കെ.അബ്‌ദുള്ളയെ പ്രസിഡന്‍റായും സുഹൈബ് കുന്നനാത്തിനെ ജനറൽ സെക്രട്ടറിയായും മുസ്‌തഫ കുളത്തൂരിനെ ട്രഷററായി തെരഞ്ഞെടുത്തു.
'ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ, പുനരുപയോഗത്തിലൂടെ' എന്ന മുദ്രാവാക്യം മുൻനിർത്തി പാഴ്വസ്‌തു വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും നിരോധിത പ്ലാസ്‌റ്റിക് നിർമാർജനത്തിന് വേണ്ടി വ്യാപാരികൾ പങ്കാളികളാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.