കേരളം

kerala

ETV Bharat / state

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വണ്ടൂർ മേഖല കമ്മിറ്റി ശാസ്ത്രോത്സവം നടത്തി - വണ്ടൂർ മേഖല കമ്മിറ്റി ശാസ്ത്രോത്സവം നടത്തി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനത്തുടനീളം നടത്തുന്ന ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായാണ് വണ്ടൂർ മേഖലയിലും പരിപാടി സംഘടിപ്പിച്ചത്

Kerala Sastra Sahitya Parishad  Vandoor Regional Committee organized a science festival  വണ്ടൂർ മേഖല കമ്മിറ്റി ശാസ്ത്രോത്സവം നടത്തി  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വണ്ടൂർ മേഖല കമ്മിറ്റി ശാസ്ത്രോത്സവം നടത്തി

By

Published : Mar 21, 2021, 4:56 AM IST

മലപ്പുറം:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വണ്ടൂർ മേഖല കമ്മിറ്റി ശാസ്ത്രോൽസവം നടത്തി. പൂളമണ്ണയിൽ നടന്ന പരിപാടി പാണ്ടിക്കാട് ഗ്രാമപഞ്ചായത്തംഗം കെ റിൻസി ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനത്തുടനീളം നടത്തുന്ന ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായാണ് വണ്ടൂർ മേഖലയിലും പരിപാടി സംഘടിപ്പിച്ചത്. സമകാലിക വിഷയങ്ങളെ ആസ്‌പദമാക്കി തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിന്‍റെ പ്രദർശനം, നാടകാവതരണം, സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിച്ച നാടൻപാട്ട് എന്നിവയും ഇതിന്‍റെ ഭാഗമായി നടന്നു. ഉദ്ഘാടന ചടങ്ങിൽ വാർഡ് അംഗം കെ വിജയകുമാരി അധ്യക്ഷത വഹിച്ചു. എം സുബൈദ, പി.ശരത്ത്, ഉണ്ണികൃഷ്‌ണൻ നെല്ലിക്കാട്, ഹൃദ്യ, വി സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ABOUT THE AUTHOR

...view details