കേരളാ പബ്ലിക്ക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ സമരത്തിലേക്ക് - മലപ്പുറം
വിവധ ആവശ്യങ്ങൾ സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുന്നത്
![കേരളാ പബ്ലിക്ക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ സമരത്തിലേക്ക് കേരളാ പബ്ലിക്ക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ Kerala Public Health Staff Action Council statewide strike മലപ്പുറം Malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9252150-thumbnail-3x2-asf.jpg)
മലപ്പുറം: കേരളാ പബ്ലിക്ക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്. വിവധ ആവശ്യങ്ങൾ സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ കരിദിനം ആചരിച്ചു. സംസ്ഥാന വ്യാപകമായി നടന്ന പരിപാടിയുടെ ഭാഗമായി പുഴക്കാട്ടിരി സി.എച്ച്.സി.യിൽ പ്രതിഷേധ പരിപാടിയിൽ ജെ.എച്ച്.ഐമാരായ സുധീർ, രമ്യ, സ്നേഹ എന്നിവരും, പബ്ലിക് ഹെൽത്ത് നഴ്സുമാരായ സൗമിനി, ബീന, ലത, ആസ്യ, ശിവകല, ഷീജ കുമാരി എന്നിവർ പങ്കെടുത്തു. പ്രതിഷേധ പരിപാടികൾ വരു ദിവസങ്ങളിലും തുടരും. സേവന പ്രവർത്തനങ്ങളും ജോലികളും ചെയ്തുകൊണ്ട് റിപ്പോർട്ടുകൾ മുകളിലേക്ക് നൽകാതെയുള്ള തരത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.