കേരളം

kerala

ETV Bharat / state

കേരളപിറവിയുടെ 64-ാം വാർഷികത്തിൽ 64 പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്

1995 ൽ നിലവിൽ വന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതി 25 വർഷം പിന്നിട്ട് കാൽനൂറ്റാണ്ട് തികയുന്ന സാഹചര്യത്തിൽ 2020- 21 ലെ വികസനപദ്ധതികൾ "മലപ്പുറം ജില്ലാ പഞ്ചായത്ത് സിൽവർജൂബിലി ഉപഹാരം" എന്ന പേരിലാണ് നാടിനു സമർപ്പിക്കുന്നത്

malappuram district panchayat  മലപ്പുറം ജില്ലാ പഞ്ചായത്ത്  64 വികസന പദ്ധതികൾ  64 projects on kerala piravi  malappuram district panchayat 64 projects  മലപ്പുറം ജില്ലാ പഞ്ചായത്ത് 64 പദ്ധതികൾ
കേരളപിറവിയുടെ 64-ാം വാർഷികത്തിൽ 64 പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്

By

Published : Oct 31, 2020, 10:09 PM IST

മലപ്പുറം:നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് 64 വികസന പദ്ധതികൾ നാടിനു സമർപ്പിക്കും. കേരളപിറവിയുടെ 64-ാം വാർഷികം പ്രമാണിച്ചാണ് പദ്ധതികളുടെ എണ്ണം 64 എന്ന് നിശ്ചയിച്ചത്. 1995 ൽ നിലവിൽ വന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതി 25 വർഷം പിന്നിട്ട് കാൽനൂറ്റാണ്ട് തികയുന്ന സാഹചര്യത്തിൽ 2020-21 ലെ വികസനപദ്ധതികൾ "മലപ്പുറം ജില്ലാ പഞ്ചായത്ത് സിൽവർജൂബിലി ഉപഹാരം" എന്ന നാമകരണത്തിലാണ് നാടിനു സമർപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിൻ്റെ 32 നിയോജകമണ്ഡലങ്ങളിലും പുതിയ ഒരോ വികസന പദ്ധതികളുടെ തുടക്കവും പൂർത്തിയായ മറ്റൊരു പദ്ധതിയുടെ സമർപ്പണവുമാണ് കേരളപ്പിറവി ദിനത്തിൽ നടക്കുക.

ABOUT THE AUTHOR

...view details