മലപ്പുറം:വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ല കമ്മിറ്റി മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനമായി നല്‍കുന്ന കുടുംബ സഹായ പദ്ധതിയുമായി രംഗത്ത്. ജൂണ്‍ 30ന് മലപ്പുറത്ത് വച്ച് നടക്കുന്ന ചടങ്ങ് സ്‌പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി മാരക അസുഖങ്ങൾ ബാധിച്ചവർക്ക് മൂന്ന് ലക്ഷം രൂപ വരെ ചികിത്സ സഹായവും ലഭിക്കും.
കുടുംബ സഹായ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി - കുടുംബ സഹായ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 30ന് സ്‌പീക്കർ എം.ബി. രാജേഷ് നിർവഹിക്കും.

കുടുംബ സഹായ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
Also Read:താടിയെടുത്ത് വൈറലായി വർക്കല എംഎല്‍എ
'പ്രതീക്ഷ' എന്നാണ് പദ്ധതിയുടെ പേര്. മലപ്പുറം ജില്ല ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ഫൗണ്ടേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ അംഗമായ അഞ്ച് പേര്‍ ഇതിനോടകം മരണപ്പെട്ടു. കൊവിഡ് ബാധിച്ചാണ് ഏറെപ്പേരും മരണപ്പെട്ടത്. അവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതമുള്ള സഹായധനം ജൂണ്‍ 30ന് മലപ്പുറത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ സ്‌പീക്കര്‍ എം.ബി. രാജേഷ് വിതരണം ചെയ്യും.