മലപ്പുറം: കൊവിഡ് രോഗ വ്യാപനത്തിനിടെ പ്രവാസികൾ തിരിച്ചെത്തുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകി ആൾ കേരള ജിദ്ദാ എയർപോർട്ട് സ്റ്റാഫ് അസോസിയേഷൻ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നൂറ് പേഴ്‌സണൽ പൊട്ടക്‌ടീവ് എക്യുപ്പ്‌മെന്‍റ് കിറ്റാണ് നൽകിയത്.കിറ്റ് ബോംബെയിൽ നിന്നാണ് വരുത്തിയത്. സൗജന്യ സേവനത്തിന് തയാറാണന്നും ഇവർ അധികൃതരെ അറിയിച്ചു.
എയർപോർട്ട് ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകി ആൾ കേരള ജിദ്ദാ എയർപോർട്ട് സ്റ്റാഫ് അസോസിയേഷൻ - പ്രവാസികൾ
സുരക്ഷ സംവിധാനങ്ങളുടെ ലഭ്യത കുറവ് മനസിലാക്കി ആൾ കേരള ജിദ്ദാ എയർപോർട്ട് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നൂറ് പേഴ്‌സണൽ പൊട്ടക്‌ടീവ് എക്യുപ്പ്‌മെന്‍റ് കിറ്റ് നൽകി.
എയർപോർട്ട് ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകി ആൾ കേരള ജിദ്ദാ എയർപോർട്ട് സ്റ്റാഫ് അസോസിയേഷൻ
എയർപോർട്ട് അതോറിറ്റി, സിഐഎസ്എഫ്, എയർ ഇന്ത്യ, എന്നിവർക്കാണ് കിറ്റ് നൽകിയത്. പിപിഇ കിറ്റുകൾക്ക് ദൗർലഭ്യത നേരിടുന്ന സമയത്ത് വലിയ സേവനമാണ് ഇവർ ചെയ്തതെന്ന് അധികൃതർ അറിയിച്ചു. പ്രസിഡൻ്റ് നിഷാദ് മൊയ്‌തു, സെക്രട്ടറി ഷഫീഖ് റഹ്മാൻ , ട്രഷറർ ജുനൈദ് അത്തോളി, ഉമർ ഫാറൂഖ് പി.മുഹമ്മദ് റഫീഖ്, ജംഷാദ് വി.കെ, മോഹനൻ , അൻസീർ , ഹാറൂണ് തുടങ്ങിയവർ ചേർന്നാണ് കിറ്റ് കൈമാറിയത്.