നിലമ്പൂർ: കനത്തമഴയില്‍ ചാലിയാർ ആർത്തലച്ച് ഒഴുകുകയാണ്. മുണ്ടേരി തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലെ സുനിലിന്‍റെ ഭാര്യ കാഞ്ചനയ്ക്ക് വൈകിട്ട് നാല് മണിയോടെ അമിത രക്തസ്രാവം ഉണ്ടായി. മൂന്ന് മാസം ഗർഭിണിയാണ് ഇരുപതുകാരിയായ കാഞ്ചന. കനത്ത മഴയില്‍ ചാലിയാറിന് കുറുകെ നിർമിച്ച പാലം ഒഴുകിപോയതിനാല്‍ ആശുപത്രിയിലെത്തിക്കാൻ മറ്റ് മാർഗങ്ങളില്ല. കനത്ത കുത്തൊഴുക്കും പാറക്കെട്ടുകളും മൂലം ചങ്ങാടം ഉപയോഗിച്ച് പുഴകടക്കുന്നത് ദുഷ്കരമായി.
ആർത്തലച്ച് ഒഴുകുന്ന പുഴ കടന്ന് അവർ എത്തി, രക്ഷിച്ചത് ഗർഭിണിയുടെ ജീവൻ - adivasi
കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ പുഴയില്‍ വെള്ളം ക്രമാതീതമായി ഉയർന്നിരുന്നു. പക്ഷേ അതിസാഹസികമായി പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ഫയർഫോഴ്‌സ് സംഘം യുവതിയെ സ്‌ട്രെച്ചറിൽ കിടത്തി റബർ ഡിങ്കിയിൽ കരയിലെത്തിച്ചു.
ഉടൻ നിലമ്പൂർ ഫയർഫോഴ്‌സില്‍ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം റബർ ഡിങ്കിയും ഔട്ട് ബോർഡ് എഞ്ചിനുമായി പുഴകടന്നു. കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ പുഴയില്‍ വെള്ളം ക്രമാതീതമായി ഉയർന്നിരുന്നു. പക്ഷേ അതിസാഹസികമായി പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ഫയർഫോഴ്‌സ് സംഘം യുവതിയെ സ്‌ട്രെച്ചറിൽ കിടത്തി റബർ ഡിങ്കിയിൽ കരയിലെത്തിച്ചു. തുടർന്ന് ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ പെരുമഴയില്‍ പാലം തകർന്ന് ഒറ്റപ്പെട്ട മുണ്ടേരി തരിപ്പപ്പൊട്ടി ആദിവാസി കോളനി നിവാസികൾക്ക് പുതിയ പാലം എന്നത് ഇപ്പോഴും ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ. നന്ദകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ. എം. ഷിന്‍റു, കെ. പി. അമീറുദ്ധീൻ, കെ. സഞ്ജു, വി. സലീം, ഐ. അബ്ദുള്ള, എസ്. സനന്ത്, എം. നിസാമുദ്ധീൻ, വി. അബ്ദുൽ മുനീർ, ആർ സുമീർ കുമാർ, സിവിൽ ഡിഫെൻസ് വണ്ടിയർമാരായ കെ. അബ്ദുൽ സലാം, എം. ഷൗക്കത്തലി, വി. ഷാഹുൽ ഹമീദ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോത്തുകല്ല് സബ് ഇൻസ്‌പെക്ടർ കെ. അബ്ബാസ്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി. ശശികുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.