മങ്കടയിൽ കേരള കോൺഗ്രസ് (എം) ഒറ്റയ്ക്ക് മത്സരിക്കും - kerala congress(m)
എല്‍ഡിഎഫില്‍ ഘടക കക്ഷി എന്ന പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മങ്കട നിയോജക മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ് എം- മാണി വിഭാഗം ഒറ്റയ്ക്ക് മത്സരിക്കുന്നത്

മലപ്പുറം: മങ്കടയിൽ കേരള കോൺഗ്രസ് എം ഒറ്റയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുന്നു. ഏഴ് പഞ്ചായത്തിലെയും ഒരു വാർഡിൽ സ്ഥാനാർത്തികളെ നിർത്തും. എല്‍ഡിഎഫില്‍ ഘടക കക്ഷി എന്ന പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മങ്കട നിയോജക മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ് എം- മാണി വിഭാഗം ഒറ്റക്ക് മത്സരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓരോ പഞ്ചായത്തിലേയും തെരഞ്ഞെടുത്ത ഒരു വാര്‍ഡിലായിരിക്കും പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിയെ നിര്‍ത്തുക. മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മങ്കട നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. അന്‍വര്‍ ഷക്കീല്‍ ഒമര്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ ഹാജി, മണ്ഡലം പ്രസിഡന്റ് എം.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.