കേരളം

kerala

ETV Bharat / state

ഫയർഫോഴ്‌സിന് കൂട്ടായി ഇനി കേരള സിവിൽ ഡിഫൻസ് വളണ്ടിയർമാരും - കേരള സിവിൽ ഡിഫൻസ് വളണ്ടിയർ

രണ്ട് ഘട്ടങ്ങളിലായി ആറ് ദിവസത്തെ ദുരന്തനിവാരണ പരിശീലനമാണ് സിവിൽ ഡിഫൻസ് വളണ്ടിയര്‍മാര്‍ക്ക് നൽകിയത്. തീപിടിത്തങ്ങൾ, കിണർ അപകടങ്ങൾ, ഗ്യാസ് ചോർച്ച, ഫസ്റ്റ് എയ്‌ഡ്, ജലരക്ഷ റെസ്ക്യൂ മാര്‍ഗങ്ങള്‍, പ്രളയ രക്ഷാപ്രവർത്തനം എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്

Kerala Civil Defense Volunteers  Kerala Fire force  Kerala State Disaster management  Disaster management  ഫയർഫോഴ്സ്  കേരള സിവിൽ ഡിഫൻസ് വളണ്ടിയർ  ദുരന്ത നിവാരണ സേന
ഫയർഫോഴ്സിന് കൂട്ടായി ഇനി കേരള സിവിൽ ഡിഫൻസ് വളണ്ടിയർമാരും

By

Published : Feb 23, 2020, 9:42 PM IST

മലപ്പുറം: ദുരന്തമുഖങ്ങളിൽ രക്ഷകരായി ഇനി ഫയർഫോഴ്‌സിനൊപ്പം കേരള സിവിൽ ഡിഫൻസ് വളണ്ടിയർമാരും. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിന്‍റെ കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് നിലമ്പൂർ ഫയർസ്റ്റേഷൻ മേഖലയിലെ പരീശീലനം പൂർത്തിയായി. രണ്ട് ഘട്ടങ്ങളിലായി ആറ് ദിവസത്തെ ദുരന്തനിവാരണ പരിശീലനമാണ് സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് നൽകിയത്. തീപിടിത്തങ്ങൾ, കിണർ അപകടങ്ങൾ, ഗ്യാസ് ചോർച്ച, ഫസ്റ്റ് എയ്‌ഡ്, ജലരക്ഷ റെസ്ക്യൂ മാര്‍ഗങ്ങള്‍, പ്രളയ രക്ഷാപ്രവർത്തനം എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്.

ഫയർഫോഴ്സിന് കൂട്ടായി ഇനി കേരള സിവിൽ ഡിഫൻസ് വളണ്ടിയർമാരും

പരീശീലനത്തിന്‍റെ അവസാനമായ ഞായറാഴ്ച്ച ജലരക്ഷാപ്രവർത്തനങ്ങളാണ് പരിശീലിച്ചത്. ചാലിയാർ പുഴയുടെ നിലമ്പൂർ കോവിലകത്തുമുറി ചീനിക്കടവിലായിരുന്നു റബർ ഡിങ്കി ഉപയോഗിച്ചുള്ള പരീശീലനം. ഫയർ സ്റ്റേഷന്‍ പരിധിയിലെ എല്ലാ പഞ്ചായത്തുകളിലേയും വളണ്ടിയർമാരുടെ സാന്നിധ്യം രക്ഷാ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. 50 പേരാണ് ആദ്യഘട്ടത്തിൽ സ്റ്റേഷൻ തല പരിശീലനം പൂർത്തിയാക്കിയത്. ഇവർക്ക് മാർച്ചിൽ മലപ്പുറത്ത് ആറ് ദിവസത്തെ ജില്ലാതല പരിശീലനം നൽക്കും. സ്റ്റേഷൻ തല പരിശീലനത്തിന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.പി അമീറുദ്ദീൻ, കെ.അഫ്‌സല്‍, വി.പി നിഷാദ് എന്നിവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details