കേരളം

kerala

ETV Bharat / state

ജാസ്‌മിനും, സഫ ഫാത്തിമയ്‌ക്കും വേദനയോടെ യാത്രാമൊഴി നല്‍കി ജന്മനാട് - keezhatoor goods auto blast

ഇന്ന് ഉച്ചയോടെ കൊണ്ടിപ്പറമ്പ് ജുമാ മസ്‌ജിദ് കബര്‍സ്ഥാനിലാണ് ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചത്

കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ വാഹനത്തിനുള്ളിൽ വെന്ത് മരിച്ച ജാസ്മിനും മകൾ സഫാ ഫാത്തിമയ്ക്കും നാട് യാത്രാമൊഴിയേകി  കീഴാറ്റൂര്‍ ഗുഡ്‌സ് ഓട്ടോ സ്‌ഫോടനം  ഗുഡ്‌സ് ഓട്ടോ സ്‌ഫോടനം  മലപ്പുറം ഗുഡ്‌സ് ഓട്ടോ സ്‌ഫോടനം  keezhatoor goods auto blast  keezhatoor blast latest news
ജാസ്‌മിനും, സഫാ ഫാത്തിമയ്‌ക്കും വേദനയോടെ യാത്രാ മെഴിനല്‍കി ജന്മനാട്

By

Published : May 6, 2022, 4:58 PM IST

Updated : May 6, 2022, 5:10 PM IST

മലപ്പുറം: കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ ഗൂഡ്‌സ് ഓട്ടോയ്ക്ക് തീപിടിച്ച് മരിച്ച ജാസ്‌മിന്‍റെയും സഫ ഫാത്തിമയുടേയും മൃതദേഹം സംസ്‌കരിച്ചു. ഇന്ന് (06 മെയ് 2022) ഉച്ചയോടെ കൊണ്ടിപ്പറമ്പ് ജുമാ മസ്‌ജിദ് കബര്‍സ്ഥാനില്‍ നടന്ന ചടങ്ങില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. അപകടത്തിന് ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌ത മുഹമ്മദിന്‍റെ കബറടക്കം ഉച്ചയ്ക്ക് ശേഷം തുവ്വൂർ പാലക്കൽവെട്ട ജുമാ മസ്‌ജിദില്‍ നടക്കും.

ഗൂഡ്‌സ് ഓട്ടോയ്ക്ക് തീപിടിച്ച് മരിച്ച ജാസ്‌മിന്‍റെയും സഫാ ഫാത്തിമയുടേയും മൃതദേഹം സംസ്‌കരിച്ചു

വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12നാണ് നാടിനെ നടുക്കിയ സംഭവം. മാമ്പുഴ സ്വദേശിയായ മുഹമ്മദ് കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തി ജാസ്‌മിനെയും രണ്ടു മക്കളെയും വിളിച്ചുവരുത്തി വാഹനത്തിലിരുത്തിച്ച് തീ കൊടുത്തുവെന്നാണ് കരുതുന്നത്. മുഹമ്മദ് പൊള്ളലേറ്റ ശേഷം സമീപത്തെ കിണറ്റിൽ ചാടിയാണ് മരിച്ചത്.

ജാസ്‌മിന്‍റെയും, മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലും, മുഹമ്മദിന്‍റെ മൃതദേഹം കിണറ്റിലും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇളയ മകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also read: ഭാര്യയെയും മക്കളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

Last Updated : May 6, 2022, 5:10 PM IST

ABOUT THE AUTHOR

...view details