മലപ്പുറം: കണ്ണടച്ച് തുറക്കുന്ന നിമിഷ നേരത്തിനുള്ളില്‍ സര്‍വ്വതും നഷ്ടമായ കവളപ്പാറയില്‍ സമരപ്പന്തല്‍ ഉയര്‍ന്നു. കവളപ്പാറ ഉരുൾപൊട്ടൽ കഴിഞ്ഞ് നാല് മാസമായിട്ടും പുന:രധിവാസ ശ്രമങ്ങൾ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദുരന്തഭൂമിയിൽ പന്തൽ കെട്ടി സമരം ആരംഭിച്ചത്. ദുരന്തബാധിതരുടെ കൂട്ടായ്‌മ രാവിലെ തുടങ്ങിയ സൂചനാസമരം വൈകീട്ട് അവസാനിച്ചു.
കവളപ്പാറയിൽ ഇനിയും സഹായമെത്തിയില്ല;സമരപ്പന്തൽ തീർത്ത് ദുരിതബാധിതർ - malappuram kavalappara
പുന:രധിവാസ ശ്രമങ്ങൾ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദുരന്തഭൂമിയിൽ പന്തൽ കെട്ടി സമരം ആരംഭിച്ചത്
കവളപ്പാറയിൽ ഇനിയും സഹായങ്ങളെത്തിയില്ല:സമരപ്പന്തൽ തീർത്ത് ദുരിതബാധിതർ
ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ദുരിതബാധിതരും തദ്ദേശവാസികളും ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം നടത്തിയത്. ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ സഹായിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. മരിച്ച 59 പേരുടെ ബന്ധുക്കളും നാട്ടുകാരുമാണ് സമരപ്പന്തലിലെത്തിയത്.