കേരളം

kerala

ETV Bharat / state

കവളപ്പാറ ദുരന്തം; വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾ ദുരിതത്തില്‍ - വാടക വീട്

ദുരന്ത ബാധിത പ്രദേശത്തെയും സമീപത്തെയും നൂറിലധികം കുടുംബങ്ങളാണ് വാടക നല്‍കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്.

കവളപ്പാറ ദുരന്തം; വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾ ദുരിതത്തില്‍

By

Published : Nov 21, 2019, 3:47 AM IST

മലപ്പുറം: കവളപ്പാറയിലെ പ്രളയ ദുരന്തത്തെ തുടര്‍ന്ന് വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾ ദുരിതത്തില്‍. ദുരന്ത ബാധിത പ്രദേശത്തെയും സമീപത്തെയും നൂറിലധികം കുടുംബങ്ങളാണ് വാടക നല്‍കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. ഇതിൽ പകുതിയിലേറെ കുടുംബങ്ങളും വീടും സ്ഥലവും പൂർണമായും നഷ്‌ടപ്പെട്ടവരാണ്. ജിയോളജി വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്നാണ് ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും നേരെ വാടക വീടുകളിലേക്ക് താമസം മാറ്റിയത്. എന്നാല്‍ കൃത്യമായ ഉപജീവനമാര്‍ഗങ്ങളില്ലാത്തതിനാല്‍ രണ്ട് മാസത്തിലേറെയായി വാടക നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് മിക്ക കുടുംബങ്ങളും. അതിനാല്‍ ദുരന്ത ബാധിത സ്ഥലത്ത് ഷെഡ്ഡ് ഉണ്ടാക്കി താമസിക്കാനാണ് ചില കുടുംബങ്ങളുടെ തീരുമാനം.

ABOUT THE AUTHOR

...view details