മലപ്പുറം: കവളപ്പാറയിൽ ജീവൻ പൊലിഞ്ഞ കൂട്ടുകാരുടെ കണ്ണീരോർമകളുമായാണ് സഹൃദയ ഫുട്‌ബോൾ ടീം വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. ആദിവാസി ഊരുകളിലെ യുവാക്കൾക്കായി ജനമൈത്രി എക്സൈസ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്‍റിലാണ് കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം മത്സരത്തിനിറങ്ങുന്നത്. കവളപ്പാറയിലെ ഉരുൾ പൊട്ടലില്‍ ജീവൻ പൊലിഞ്ഞ ഫുട്‌ബോൾ താരങ്ങളായിരുന്ന സുജിത്തിന്‍റെയും കാര്‍ത്തിക്കിന്‍റെയും ഓര്‍മകളുമായാണ് എടക്കരയിൽ നടക്കുന്ന കാടകം പന്തുകളിയില്‍ സഹൃദയ ഫുട്‌ബോൾ ടീം വീണ്ടും ജേഴ്‌സിയണിഞ്ഞത്.
കൂട്ടുകാരുടെ ഓര്‍മകളുമായി കളിക്കളത്തിലിറങ്ങി കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം - football tournament
ആദിവാസി ഊരുകളിലെ യുവാക്കൾക്കായി ജനമൈത്രി എക്സൈസ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്‍റിലാണ് കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം മത്സരത്തിനിറങ്ങുന്നത്.
![കൂട്ടുകാരുടെ ഓര്‍മകളുമായി കളിക്കളത്തിലിറങ്ങി കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം കവളപ്പാറ സഹൃദയ ഫുട്‌ബോൾ ടീം കവളപ്പാറ ഫുട്‌ബോൾ ടീം കാടകം പന്തുകളി kavalappara kavalappara foot ball football tournament malappuram news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6011459-thumbnail-3x2-f.jpg)
കളിക്കളത്തിൽ എതിരാളികളുടെ പൂട്ട് പൊട്ടിച്ച് മുന്നേറുന്ന ടീം ക്യാപ്റ്റനും ഡ്രിബ്ലിങ് വിദഗ്‌ദനുമായ സുജിത്തും ലെഫ്റ്റ് വിങ് ബാക്കും പ്രതിരോധ ഭടനുമായ കാർത്തിക്കും ഇന്ന് ടീമിനൊപ്പമില്ല. കവളപ്പാറ ഉരുൾപൊട്ടലിൽ മുത്തപ്പൻമല മണ്ണിൽ മൂടിയ 59 പേരിൽ ഈ രണ്ട് ഫുട്ബോൾ താരങ്ങളും ഉൾപ്പെട്ടിരുന്നു. ദുരന്തം ബാക്കിയാക്കിയവരും കുടുംബം നഷ്‌ടപ്പെട്ടവരും കോളനിയൊന്നാകെ ഒലിച്ചുപോയി തുടർ ജീവിതം ക്യാമ്പിൽ തളക്കപ്പെട്ടവരുമാണ് ടീം അംഗങ്ങൾ ഭൂരിഭാഗവും. കൂട്ടുകാരുടെ വിയോഗം തളര്‍ത്തിയിട്ടുണ്ടെങ്കിലും കളിക്കളത്തില്‍ വിജയം നേടാനുള്ള ശ്രമത്തിലാണ് ഇവര്‍.