കേരളം

kerala

ETV Bharat / state

കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ട വിധവയ്‌ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി

കവളപ്പാറ സ്വദേശിയായ പള്ളത്ത് ഉഷയ്ക്കാ‌ണ് ധനസഹായമായ പതിനായിരം രൂപ ലഭിച്ചില്ലെന്ന് പരാതിയുള്ളത്

കവളപ്പാറ ദുരന്തം  പ്രളയ ധനസഹായം  അടിയന്തര സഹായം  flood relief fund  kavalappara
കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ട വിധവയ്‌ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി

By

Published : Dec 6, 2019, 4:10 PM IST

മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ വീട് പൂർണമായി നഷ്‌ടപ്പെട്ട വിധവയായ വീട്ടമ്മയ്‌ക്ക് സർക്കാർ അടിയന്തര സഹായം ലഭിച്ചില്ലെന്ന് പരാതി. ഓഗസ്റ്റ് എട്ടിന് ഉണ്ടായ കവളപ്പാറ മണ്ണിടിച്ചിലിൽ വീടു പൂർണമായും നഷ്‌ടപ്പെട്ട വീട്ടമ്മയ്ക്കാണ് ധനസഹായമായ പതിനായിരം രൂപ ലഭിച്ചില്ലെന്ന പരാതിയുള്ളത്. ഏഴ് ദിവസം പൂളപ്പാടം ക്യാമ്പിലും 23 ദിവസം ഭൂദാനം ക്യാമ്പിലുമായി ഒരു മാസത്തിലധികം താമസിച്ച കവളപ്പാറ സ്വദേശിയായ പള്ളത്ത് ഉഷയ്ക്കാ‌ണ് സഹായം ലഭിക്കാത്തത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ഉഷ വില്ലേജ് ഓഫീസിലും ബാങ്കുകളിലും കയറിയിറങ്ങുകയാണ്.

കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ട വിധവയ്‌ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി

ഉഷയുടെ അച്ഛനും സഹോദരനും സഹോദരഭാര്യയുമെല്ലാം ദുരന്തത്തില്‍പ്പെട്ട് മരിച്ചിരുന്നു. പ്രദേശത്ത് പലർക്കും ഇനിയും അടിയന്തര സഹായം കിട്ടാനുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details