എടക്കരയില്‍ കാട്ടാനയിറങ്ങി; വ്യാപക കൃഷി നാശം - കാറ്റാടി
മൂത്തേടം പഞ്ചായത്തിലെ കാട്ടാന ശല്യം തടയാൻ നടപടി സ്വീകരിക്കാനായി നിലമ്പൂർ വനം വകുപ്പ് ഡി.എഫ്.ഒയോട് പി.വി അൻവർ എം.എൽ.എ നിർദേശിച്ചു.
മലപ്പുറം:കാറ്റാടിയിലും, ചേലക്കടവിലും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ചേലക്കടവ് ഉതുംകുഴി എബിയുടെ കൃഷിയിടത്തിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ കൃഷി നശിപ്പിക്കുകയാണ്. സന്ധ്യയോടെ വീട്ടുപടിക്കലെത്തിയ കാട്ടാനക്കൂട്ടം നേരം വെളുക്കും വരെ കൃഷിയിടത്തില്‍ തുടര്‍ന്നു. മൂത്തേടം പഞ്ചായത്തിലെ കാട്ടാന ശല്യം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിലമ്പൂർ വനം വകുപ്പ് ഡി.എഫ്.ഒയോട് പി.വി അൻവർ എം.എൽ.എ നിർദേശിച്ചു. കാട്ടാനകളെ തുരത്താനുള്ള റാപിഡ് റെസ്പോൺസ് ടീമിനെ നിയമിക്കാമെന്ന് വനം വകുപ്പധികൃതർ എം.എൽ.എക്ക് ഉറപ്പ് നൽകി.