മലപ്പുറം: 55 ലിറ്റർ വാഷുമായി കരുവാരകുണ്ട് സ്വദേശിയെ എക്സൈസ് പിടികൂടി. അയ്യപ്പക്കാവിൽ സ്വദേശി വേള്ളോലി വീട്ടിൽ മോഹൻദാസാണ് പിടിയിലായത്. മേഖലയിലെ സോഡാ വിതരണക്കാരനായ പ്രതി ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ചാരായ വിൽപ്പന ആരംഭിച്ചതെന്നാണ് വിവരം. ഒരു ലിറ്റർ ചാരായത്തിന് 1200 രൂപയാണ് ഈടാക്കിയിരുന്നത്.
55 ലിറ്റർ വാഷുമായി കരുവാരകുണ്ട് സ്വദേശി എക്സൈസ് പിടിയിൽ - excise department
സോഡാ വിതരണക്കാരനായ പ്രതി ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ചാരായ വിൽപ്പന ആരംഭിച്ചതെന്നാണ് വിവരം.
55 ലിറ്റർ വാഷുമായി കരുവാരകുണ്ട് സ്വദേശി എക്സൈസ് പിടിയിൽ
also read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍
രഹസ്യ വിവരത്തെ തുടർന്നാണ് പ്രതി പിടികൂടാനായത്. കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എംഒ വിനോദ്, പ്രിവൻ്റീവ് ഓഫീസർ കെഎം ശിവ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം സുനിൽ, വി ലിജിൻ, വി നിഹ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയേ റിമാൻ്റ്.