മലപ്പുറം: കരിപ്പൂര്‍ റെയ്ഡിനെ തുടര്‍ന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക് ഒരുങ്ങി കസ്റ്റംസ്. 13 ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കേസ് എടുത്ത പശ്ചാത്തലത്തിലാണ് നടപടി. നാല് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടപടി നേരിടേണ്ടി വരും. ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.
കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടിക്ക് സിബിഐ ശുപാര്‍ശ ചെയ്‌തിരുന്നു. കള്ളക്കടത്തുകാരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പണം, പാരിതോഷികം എന്നിവ കൈപ്പറ്റിയിരുന്നുവെന്നുമാണ് വിവരം.