മലപ്പുറം :കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 60 ലക്ഷത്തിലധികം വിലയുള്ള 1145 ഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇതിനുപുറമെ ഡി.ആര്.ഐ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 685 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു.
Also Read:കരിപ്പൂർ സ്വർണക്കടത്ത്: കാറുടമ സജേഷിനെ പുറത്താക്കി സിപിഎം
ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദീനില്‍ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്.
കൂടാതെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പരിശോധനയിൽ അബുദാബിയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലും പിടിയിലായി. ഇരുവരും ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.