മലപ്പുറം:കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 561 ഗ്രാം സ്വർണം പിടികൂടി. കഴിഞ്ഞ ദിവസം എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. ഇതിന് വിപണിയിൽ 27 ലക്ഷം രൂപ വില വരും. ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ വടകര സ്വദേശികളായ മുബാറക്, അസറഫ് എന്നീ രണ്ട് യാത്രക്കാരിൽ നിന്നാണ് 362 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇലക്ട്രിക് സ്വിച്ചിന്‍റെ സ്ക്രൂ രൂപത്തിലാണ് സ്വർണം കണ്ടെത്തിയത്.
കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 561 ഗ്രാം സ്വർണം പിടിച്ചെടുത്തു - karipoor Gold smugging
കഴിഞ്ഞ ദിവസം എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്.
കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 561 ഗ്രം സ്വർണം പിടിച്ചെടുത്തു
മറ്റൊരാളിൽ നിന്ന് 199 ഗ്രം സ്വർണമാണ് പിടിച്ചെടുത്തത്. എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്ന് ഷാർജ വഴി എത്തിയ ഉമ്മർ എന്ന പാലക്കാട് സ്വദേശിയുടെ പക്കൽ നിന്ന് എൽഇഡി വിളക്കിന്‍റെ ബാറ്ററി കവറിനുള്ളിലാണ് സ്വർണം കണ്ടെത്തിയത്.