കരിപ്പൂരിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു - സ്വർണവേട്ട
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്.
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 165 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. താമരശ്ശേരി സ്വദേശി ഹർഷാദിൽ നിന്നാണ് സ്വർണ മിശ്രിതം കണ്ടെടുത്തത്. ദുബായിൽ നിന്നും ഇൻഡിഗോ - 6E 89 വിമാനത്തിൽ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാളെത്തിയത്. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ ഹര്‍ഷാദിനെ പരിശോധിച്ച് സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.