കേരളം

kerala

ETV Bharat / state

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 1.2 കോടിയുടെ സ്വർണം - Gold seized

മൂന്ന് യാത്രക്കാരിൽ നിന്നായി 3 കിലോ സ്വർണമാണ് പിടികൂടിയത്.

Gold seized in Karipur airport  കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട  കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളം  സ്വര്‍ണവേട്ട  Gold seized  Karipur airport
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; പിടികൂടിയത് 1.2 കോടി വിലവരുന്ന സ്വർണം

By

Published : Jul 1, 2021, 1:04 PM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മൂന്ന് കിലോ സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കോഴിക്കോട് വടകര സ്വദേശി മുസ്തഫ, കാസർകോട് ഉപ്പള സ്വദേശി ഷാഫി കല്ലായി, മലപ്പുറം സ്വദേശി ലുക്ക്മാൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നായി 1320 ഗ്രാം, 500 ഗ്രാം, 1086 ഗ്രാം എന്നിങ്ങനെയാണ് പിടികൂടിയത്. പൊതുവിപണിയിൽ 1.2 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയിട്ടുളളത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസ് പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്വര്‍ണവേട്ട. രാമനാട്ടുകരയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട അന്വേഷണമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണക്കടത്ത്‌ സംഘങ്ങളിലേക്കെത്തിയത്.

Also Read: കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി ; യാത്ര കര്‍ശന നിയന്ത്രണങ്ങളോടെ

ABOUT THE AUTHOR

...view details