കേരളം

kerala

By

Published : Nov 30, 2020, 10:20 AM IST

ETV Bharat / state

കരിപ്പൂരിൽ രണ്ടര കിലോയിലധികം സ്വർണം പിടികൂടി

ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

karipoor airport gold seized  karipoor airport gold seized news  karipoor gold news  കരിപ്പൂർ സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളം
karipoor

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. രണ്ട് വ്യത്യസ്‌ത സാഹചര്യങ്ങളിലായാണ് വിമാനത്താവളത്തിൽ സ്വർണം കണ്ടെത്തിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ഹാൻഡ് ലഗേജിൽ നിന്ന് ഒന്നരകിലോയിലധികം (1568.2 ഗ്രാം) സ്വർണമാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. മിശ്രിത രൂപത്തിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പിന്നീട് ഇയാളെത്തിയ സ്‌പൈസ്ജെറ്റ് വിമാനം എസ്‌ജി 141ന്‍റെ ശുചിമുറിയിൽ നിന്നും ഒരു കിലോയിലധികം (1262.20 ഗ്രാം) സ്വർണം ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തി. വിപണിയിൽ ഏതാണ് ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശി സലാം (54) അറസ്റ്റിലായി.

ABOUT THE AUTHOR

...view details